രോഗിയുടെ ജീവന് കാല്‍പ്പന്തിന്റെ വിലപോലുമില്ലേ?: ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയക്കിടെ ഫുട്‌ബോള്‍ മത്സരം കാണുന്ന ഡോക്ടര്‍മാരുടെ വീഡിയോ വൈറല്‍

single-img
5 November 2017

ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗിയെ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കെ ഫുട്‌ബോള്‍ മത്സരം കാണുന്ന ഡോക്ടര്‍മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഏത് ഹോസ്പിറ്റലിലാണ് ഇത് നടന്നിരിക്കുന്നത് എന്നോ എപ്പോഴാണ് ഷൂട്ട് ചെയതത് എന്നോ വ്യക്തമല്ല.

വീഡിയോയുടെ ആധികാരികതയെക്കുറിച്ചും വ്യക്തതയില്ല. എന്തായാലും വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ രോഗിയുടെ ജീവനു വിലകല്‍പ്പിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ പ്രതഷേധം ശക്തമായിരിക്കുകയാണ്.