തൈക്വോണ്ടോ മത്സര ജേതാവിനെ വോയിസ് ഓഫ് ആലൂർ ആദരിച്ചു

single-img
4 November 2017

ആലൂർ: പാലക്കാട് വെച്ച് നടന്ന 19മത് കേരള സംസ്ഥാന സബ് ജൂനിയർ വിഭാഗം തൈക്വോണ്ടോ മത്സരത്തിൽ വെങ്കല മെഡൽ നേടി കാസറഗോഡ് ജില്ലയുടെ അഭിമാനമായി മാറിയ ആലൂർ MGLC വിദ്യാർത്ഥിനി അഞ്ജലി പി കണ്ണൻ നായരെ ആലൂരിലെ സാമൂഹിക തലത്തിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ച് മുന്നേറുന്ന ഒൺലൈൻ കൂട്ടായ്മയായ വോയിസ് ഓഫ് ആലൂർ അവാർഡ് നൽകി ആദരിച്ചു.

യോഗം പി.ടി എ പ്രസിഡണ്ട് അഹമ്മദ് മിത്തലിന്റെ അദ്ധ്യക്ഷതയിൽ വോയിസ് ഓഫ് ആലൂർ അഡ്മിൻ ബഷീർ ബഹ്റൈൻ ഉദ്ഘാടനം ചെയ്തു. ടി.കെ ജലാൽ ഉപഹാരം സമർപ്പിച്ചു ലെത്തീഫ് സൗദി ക്യാഷ് അവാർഡ് വിതരണം ചെയ്തു.

അഡ്മിൻ മാരായ ബഷീർ ബഹ്റൈൻ, ലെത്തിഫ് സൗദി, ജലാലുദ്ധീൻ: ടി.കെ എന്നിവർ നേതൃത്വം നൽകി സാമൂഹിക പ്രവർത്തകൻ അബ്ദുല്ല ആലൂർ, അസിസ് എം.എ, മദർ പിടിഎ പ്രസിഡന്റ് മിസ്രിയ എ.ടി.എം, നോനാബി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. ഇസ്മായിൽ മാസ്റ്റർ സ്വാഗതവും മിസ്രിയ ടീച്ചർ നന്ദിയും പറഞ്ഞു