കള്ളനൊരുക്കിയ കെണിയില്‍ കുരുങ്ങിയത് കുട്ടിക്കാമുകന്‍;വരാപ്പുഴയില്‍ കാമുകിയെ കാണാനെത്തിയ കൗമാരക്കാരന്‍ വലയിലായതിങ്ങനെ!

single-img
4 November 2017

വരാപ്പുഴയില്‍ മോഷ്ടാവിനായി വിരിച്ച വലയില്‍ കുടുങ്ങിയത് കുട്ടിക്കാമുകന്‍.മോഷ്ടാവിന് വേണ്ടി ഉറക്കമിളച്ച് കാത്തിരുന്ന നാട്ടുകാരുടെ കയ്യിലേക്കാണ് കാമുകിയെ കാണാനെത്തിയ പതിനേഴുകാരന്‍ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിസങ്ങളായി പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ ഉറക്കമിളച്ച് കാത്തിരുന്നത്. എന്നാല്‍ ഇതൊന്നുമറിയാതെ എത്തിയ കുട്ടിക്കാമുകന്‍ നാട്ടുകാര്‍ വിരിച്ച വലയില്‍ കുടുങ്ങുകയായിരുന്നു.

നാട്ടുകാരുടെ തിരച്ചിലിലാണ് വീട്ടുവളപ്പില്‍ പതുങ്ങിനില്‍ക്കുന്ന 17 കാരനെ കണ്ടെത്തിയത്. ഇതോടെ ഇതു തന്നെയാണ് കള്ളനെന്നും നാട്ടുകാര്‍ കരുതി.കള്ളന്‍ ഈ കൗമാരക്കാരന്‍ തന്നെയാണെന്ന് ഉറപ്പിച്ച നാട്ടുകാര്‍ 17 കാരനെ ഭീഷണിപ്പെടുത്തി ചോദ്യം ചെയ്തപ്പോഴാണ് താന്‍ കള്ളനല്ലെന്നും 14 കാരിയായ കാമുകിയെ കാണാനാണ് വന്നതെന്നും 17 കാരന്‍ നാട്ടുകാരോട് വെളിപ്പെടുത്തിയത്.

വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. താന്‍ കാമുകിയെ കാണാന്‍ എത്തിയതാണെന്ന് പോലീസിനോടും ഇയാള്‍ പറഞ്ഞു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇയാളുടെ കാമുകിയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തു. കഴിഞ്ഞ ഒന്നര മാസമായി പതിവായി കാമുകന്‍ വൈകിട്ട് വീട്ടില്‍ എത്താറുണ്ടായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് പയ്യനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.