ഗംഗാ തീരത്ത് തിക്കിലും തിരക്കിലും മൂന്ന് മരണം

single-img
4 November 2017

പട്‌ന: ബഹാറിലെ ബഗുസാരായ് ജില്ലയില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. ഗംഗാ തീരത്ത് രാവിലെ നടന്ന കാര്‍ത്തിക പൂര്‍ണ്ണിമ ചടങ്ങുകള്‍ക്കിടെയാണ് സംഭവം. പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പുണ്യസ്‌നാനത്തിനായി നദിയിലേക്ക് ഇറങ്ങിയവരാണ് അപകടത്തില്‍പെട്ടെതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അപകട കാരണം എന്താണെന്ന് ഇതുവരെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കുവാനും, പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുവാനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരിവിട്ടിട്ടുണ്ട.

സംഭവസ്ഥലത്ത് ജനത്തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. സംഭവത്തില്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ട്വീറ്റിലൂടെ അനുശോചനം അറിയിച്ചു.