അമിത് ഷായുടെ മകന് പിന്നാലെ അജിത് ഡോവലിന്റെ മകനും;അജിത് ദോവലിന്റെ മകന്റെ കമ്പനിക്ക് വിദേശ ആയുധ, വിമാന കമ്പനികളില്‍ നിന്ന് സാ​ന്പ​ത്തി​ക സ​ഹാ​യം?

single-img
4 November 2017

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ ശൗര്യ മുഖ്യനടത്തിപ്പുകാരനും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അടക്കമുള്ളവര്‍ ഡയറക്ടര്‍മാരുമായ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് വിദേശ ആയുധ, വിമാന കമ്പനികളില്‍ നിന്ന് സംഭാവന ലഭിക്കുന്നതായി വെളിപ്പെടുത്തല്‍. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് അ​മി​ത് ഷാ​യു​ടെ ക​ന്പ​നി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ഹ പു​റ​ത്തു​വി​ട്ട ദി ​വ​യ​ർ വെ​ബ്സൈ​റ്റാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.

ശൗര്യ ദോവലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ചേര്‍ന്നു നടത്തുന്ന ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ നിര്‍മല സീതാരാമനു പുറമെ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ.അക്ബര്‍ എന്നിവരുമുണ്ട്. രാജ്യത്തിന്റെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ഇന്ത്യ ഫൗണ്ടേഷന്‍.

ഇ​ന്ത്യ ആ​യു​ധ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ക​ന്പ​നി​ക​ളി​ൽ​നി​ന്നു സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന ഒ​രു സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല​യി​ലാണു പ്ര​തി​രോ​ധ​മ​ന്ത്രി ഭാ​ഗ​മാ​കു​ന്ന​ത് . ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ സെ​മി​നാ​റു​ക​ളി​ൽ ചി​ല​തു സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് വി​മാ​ന ക​ന്പ​നി​യാ​യ ബോ​യിം​ഗാ​ണ്. ബോ​യിം​ഗി​ൽ​നി​ന്ന് 111 വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള 70,000 കോ​ടി​യു​ടെ ഇ​ട​പാ​ടു സം​ബ​ന്ധി​ച്ചു സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. . ബോയിങ്ങില്‍ നിന്ന് സംഭാവന വാങ്ങുന്ന ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണെന്നത് ദുരൂഹം. ആയുധ-വ്യോമയാന കമ്പനികള്‍ക്കു പുറമെ വിദേശ ബാങ്കുകളും സംഭാവന നല്‍കിയിട്ടുണ്ട്. എത്ര തുക ഇത്തരത്തില്‍ ലഭിച്ചുവെന്നതു സംബന്ധിച്ചു വ്യക്തതയില്ല.