ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിശ്ചലമായി: ഉപയോക്താക്കള്‍ വലഞ്ഞു

single-img
3 November 2017

ഡല്‍ഹി: ആഗോള മെസ്സേജിങ്ങ് ആപ്പായ വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചത് ആശങ്കയുണ്ടാക്കി. ഇന്ത്യന്‍ സമയം 12.30 ഓടെയാണ് തകരാര്‍ പ്രകടമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. വാട്‌സ് ആപ്പ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്.

യൂറോപ്പിലും അമേരിക്കയിലുമാണ് വാട്‌സ്ആപ്പ് ഡൗണ്‍ ആയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും ഇന്ത്യ, സിംഗപ്പൂര്‍, ഇറാക്ക്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും ആപ്പ് പണിമുടക്കിയതായാണ് വിവരം. അതേസമയം, തകരാറിനെക്കുറിച്ച് വാട്‌സ്ആപ്പ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ, കഴിഞ്ഞ മേയിലും വാട്‌സ് ആപ്പ് മൂന്നു മണിക്കൂറോളം പണിമുടക്കിയിരുന്നു.