നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു

single-img
3 November 2017

മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായില്‍ പഠിച്ചുവളര്‍ന്ന ജാമിയ കുറച്ചുകാലം ശോഭാ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു.

ജാമിയയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം സൗബിന്റെ വിവാഹം കഴിഞ്ഞതായി പ്രമുഖ ബോളിവുഡ് എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റ് ആയ പിങ്കിവില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്‌ടോബര്‍ 19ന് സൗബിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ച് വിവാഹം കഴിഞ്ഞുവെന്നാണ് പിങ്കിവില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ ചടങ്ങില്‍ സൗബിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെന്നും പിങ്കിവില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.