മുക്കത്ത് നടക്കുന്നത് ‘പൊലീസ് രാജാ’ണെന്ന് ചെന്നിത്തല; ‘കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരങ്ങളോട് അലര്‍ജി’

single-img
3 November 2017

ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി സമരക്കാര്‍ക്കെതിരെ മുക്കത്ത് നടക്കുന്നത് പൊലീസ് രാജാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരങ്ങളെ തല്ലിച്ചതയ്ക്കാനുള്ള നീക്കം അപലപനീയമാണെന്നും, അടിച്ചമര്‍ത്താനാണ് ശ്രമമമെങ്കില്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സമരം ഇതുവരെ യുഡിഎഫ് ഏറ്റെടുത്തിട്ടില്ലെന്നും, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുമുന്നണിക്ക് ജനകീയ സമരത്തോട് അലര്‍ജിയാണെന്നും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സമരത്തെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രശ്‌നത്തില്‍ പ്രദേശവാസികളോട് സംസാരിച്ച് പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.