750 സിസി ബുളളറ്റ് ഉടന്‍ പുറത്തിറക്കും

single-img
3 November 2017

ബുളളറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ കരുത്താര്‍ന്ന ട്വിന്‍സിലിണ്ടര്‍ മോട്ടോര്‍സൈക്കിള്‍ ഉടന്‍ തന്നെ കമ്പനി പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 7 ന് ആരംഭിക്കുന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബുളളറ്റ് 750 സിസി ആരാധകര്‍ക്ക് മുന്നില്‍ റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി കാഴ്ചവെക്കും.

അസേമയം പുതിയ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ടീസറും പുറത്ത് വന്നിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാലാണ് പുത്തന്‍ 750 സിസി മോട്ടോര്‍സൈക്കിളിന്റെ വീഡിയോ പുറത്ത് വിട്ടത്. വണ്ടിയുടെ ശബ്ദം എത്തരത്തില്‍ ആയിരിക്കുമെന്ന് ആകാശദൃശ്യമുളള വീഡിയോയില്‍ വ്യക്തമാണ്.

ഒരു ബൈക്കോട്ട മത്സര ട്രാക്കിലൂടെ 750 ബൈക്കുകള്‍ ഓടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും വ്യത്യസ്ഥമാര്‍ന്ന എക്‌സ്‌ഹോസ്റ്റ് ശബ്ദമാണ് പുതിയ മോഡലിന്.

ഹിമാലയനില്‍ ഉപയോഗിച്ച 410 സിസി എന്‍ജിനെ വെല്ലുന്ന ഏറ്റവും മികച്ച എന്‍ജിനായിരിക്കും 750 സിസി ബുള്ളറ്റിന്റേത്. ആദ്യമായാണ് ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ ബുള്ളറ്റുപയോഗിക്കുന്നത്. എന്‍ഫീല്‍ഡ് 750ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും.

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന ബൈക്കില്‍ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കുമെന്നും, ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള 750 സിസി എന്‍ജിനായിരിക്കും പുതിയത്.

ഏകദേശം 45 മുതല്‍ 50 ബിഎച്ച്പി വരെ കരുത്തും 60 മുതല്‍ 70 എന്‍എം വരെ ടോര്‍ക്കുമുള്ള എന്‍ജിനില്‍ കാര്‍ബറേറ്ററായിരിക്കും ഉപയോഗിക്കുക. യുകെയില്‍ കമ്പനി പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. മൂന്നു മുതല്‍ നാലു ലക്ഷം വരെയാണു പ്രതീക്ഷിക്കുന്ന വില

https://www.youtube.com/watch?time_continue=20&v=4sNeOcDspw4