സര്‍ക്കാരിനെതിരെ വീണ്ടും വിഎസ്: ‘ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുസര്‍ക്കാരിന് ചേര്‍ന്ന നയമല്ല’

single-img
2 November 2017

തിരുവനന്തപുരം: ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ മുക്കത്തെ സമരത്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിന്റെ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രസ്താവന.

കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാട് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.