ഇനിമുതല്‍ സന്ദേശങ്ങള്‍ക്ക് മാത്രമല്ല പണമിടപാടിനും വാട്‌സാപ് ഉപയോഗിക്കാം: പുതിയ ഫീച്ചര്‍ ഉടന്‍

single-img
1 November 2017

ഇനിമുതല്‍ സന്ദേശങ്ങള്‍ മാത്രമല്ല പണമിടപാടിനും വാട്‌സാപ് ഉപയോഗിക്കാം. വാട്‌സ് ആപ്പില്‍ ‘വാട്‌സാപ് പേ’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പില്‍ തന്നെയാണ് പുതിയ ഫീച്ചര്‍ ഒരുക്കുന്നത്. ഇത് തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു ദിവസങ്ങളായി കമ്പനി.

അടുത്ത മാസങ്ങളില്‍ ഈ ഫീച്ചര്‍ കൂട്ടിച്ചേര്‍ത്ത പുതിയ വേര്‍ഷന്‍ പുറത്തിറക്കും. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനി എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്.ഡി.എഫ്.സി എന്നീ ബാങ്കുകളുമായി പണം കൈമാറ്റത്തിന് ധാരണയായിട്ടുണ്ട്.

‘യുനൈറ്റഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്’ (യു.പി.ഐ) വഴിയാണ് പണം കൈമാറുക. യു.പി.ഐ തങ്ങളിലൂടെ നടപ്പാക്കാമെന്നാണ് വാട്‌സ്ആപ്പിന്റെ വാഗ്ദാനം. സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും മറ്റും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വാട്‌സ്ആപ്പിന്റെ മികവ് ഫണ്ട് കൈമാറ്റത്തിനും ഫലപ്രദമാകുമെന്നാണ് അവരുടെ അവകാശവാദം.

200 ദശലക്ഷത്തിനടുത്ത് ഉപയോക്താക്കളുള്ള തങ്ങള്‍ക്ക് ഈ സേവനം നന്നായി ചെയ്യാനാകുമെന്നാണ് അവകാശവാദമെന്ന് എസ്.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.