കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്

single-img
1 November 2017

തിരുവനന്തപുരം: 2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഒന്നര ലക്ഷമായിരുന്ന പുരസ്‌കാരം ഈ വര്‍ഷം മുതലാണ് അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്. കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്കു സച്ചിദാനന്ദന്‍ അര്‍ഹനായിട്ടുണ്ട്. 1946 മേയ് 28ന് തൃശൂര്‍ ജില്ലയില്‍ ജനിച്ച സച്ചിദാനന്ദന്‍ 50ഓളം പുസ്തകങ്ങള്‍ രചിച്ചു.

‘മറച്ചു വച്ച വസ്തുക്കള്‍’ എന്ന കവിതാ സമാഹാരത്തിന് 2012ലാണ് സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 1989, 1998, 2000, 2009, 2012 എന്നീ വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കും സച്ചിദാനന്ദന്‍ അര്‍ഹനായി.