ഇത് ഒന്നൊന്നര ‘ജിമിക്കി കമ്മല്‍’: ‘തിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗംകളിയുമായി മതസൗഹാര്‍ദ്ദത്തിന്റെ ജിമിക്കി കമ്മല്‍ ഫീമെയില്‍ വേര്‍ഷന്‍ വീഡിയോ വൈറല്‍

single-img
1 November 2017

ബൂഗീ ബട്ടര്‍ ഫ്‌ളൈയിംങ്‌സാണ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്, ‘ജിമിക്കി കേരളം’ എന്നപേരില്‍ ജിമിക്കി കമ്മലിന്റെ വ്യത്യസ്തമായ ഫീമെയില്‍ വേര്‍ഷന്‍ നൃത്താവിഷ്‌ക്കാരം ഒരുക്കിയിരിക്കുന്നത്. തിരുവാതിരകളിയും ഒപ്പനയും മാര്‍ഗ്ഗംകളിയും ചേര്‍ത്ത് ഒരു ഫ്രഷ് ജിമിക്കി കമ്മലാണ് സംഘം അവതരിപ്പിച്ചിരിക്കുന്നത്.

ഹിന്ദുസ്ഥാനി ഗായികയായ ഐശ്വര്യ കല്ല്യാണിയുടെ മനോഹരമായ ആലാപനത്തിലൂടെ ജിമിക്കിയുടെ ആദ്യ ഫീമെയില്‍ വേര്‍ഷന്‍ കൂടിയാവും ഇത്.