പറക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു

single-img
31 October 2017

ഹൈദരാബാദ്: തെലുങ്കാന സ്റ്റേറ്റ് ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ചെറുവിമാനത്തിന്റെ വാതില്‍ സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്റെ ടെറസിലേക്കാണ് വന്നുപതിച്ചത്.

ടെറസില്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്നയാള്‍ സംഭവത്തിന് തൊട്ടുമുമ്പ് താഴെ ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിമാനത്തില്‍ പൈലറ്റും ട്രെയിനിയുമാണ് ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.