നസ്രിയയുടെ തിരിച്ചുവരവ് ആഘോഷിച്ച് സോഷ്യല്‍ മീഡിയ

single-img
31 October 2017

വളരെ പെട്ടന്ന് മലയാളികളുടെയും തമിഴരുടെയും മനസ്സില്‍ ഇടംനേടിയ താരമാണ് നസ്രിയ. നസ്രിയ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ നസ്രിയ സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നിന്നിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം പുറത്ത് വന്നിരിക്കുകയാണ്. താരം തന്നെയാണ് സിനിമയിലേക്കുള്ള തിരിച്ചു വരവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നസ്രിയ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ അടുത്ത ചിത്രം എപ്പോഴാണെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നെന്നു പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് ചിത്രം കഴിഞ്ഞ ഉടന്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ‘എന്റെ അടുത്ത ചിത്രമേതെന്ന്’. . ഞാന്‍ വീണ്ടും തിരിച്ചുവരുന്നു. പൃഥ്വിരാജും പാര്‍വതിയും ഞാനും ഒന്നിക്കുന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് തിരിച്ചു വരവെന്നും നസ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, നസ്രിയയുടെ പോസ്റ്റിനെ വന്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റിടുകയും ഷെയര്‍ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്.