വയനാട് ചുരത്തില്‍ ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് നോ പാര്‍ക്കിംഗ്

single-img
31 October 2017

ഇന്ന് മുതല്‍ വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്താനാകില്ല. ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പാര്‍ക്കിംഗ് നിരോധിക്കാന്‍ തീരുമാനിച്ചത്. നിരോധനം നിലവില്‍ വന്നാല്‍ വൈത്തിരി ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരും.

പാര്‍ക്കിംഗ് നിരോധിക്കുന്നതോടെ ചുരത്തിലെ ഗതാഗതം കൂടുതല്‍ സുഗമമാകും എന്നാണ് വിലയിരുത്തുന്നത്. ലക്കിടിയില്‍ വാഹനപാര്‍ക്കിംഗിന് സൗകര്യം നല്‍കി വ്യൂപോയിന്റിലേക്ക് സഞ്ചാരികള്‍ക്ക് നടന്നുപേകാനുള്ള സൗകര്യം ഉണ്ടാക്കും. ചുരത്തിലുടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.