മദ്യം ഒളിപ്പിച്ചതാണെന്നു കരുതി യുവതിയുടെ നിറവയറില്‍ പോലീസുകാര്‍ ചവിട്ടി; ഗര്‍ഭിണി മരിച്ചു; സംഭവം യോഗിയുടെ നാട്ടില്‍

single-img
30 October 2017

വീട്ടില്‍ മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് പൊലീസുകാര്‍ ഗര്‍ഭിണിയെ തൊഴിച്ചുകൊന്നു. നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് എന്ന് കരുതി യുവതിയുടെ വയറ്റില്‍ പൊലീസുകാര്‍ ബൂട്ടിട്ട് വചവിട്ടുകയായിരുന്നു. രുചി റാവത്ത് എന്ന 22 കാരിയാണ് മരിച്ചത്.

എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ ന്യായീകരണം. പൊലീസുകാര്‍ യുവതിയുടെ വീട്ടില്‍ പോയിട്ടുപോലുമില്ലെന്നാണ് പൊലീസ് ഓഫീസറായ സുശീല്‍ സിംഗ് പറയുന്നത്. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

അതേസമയം കുടുംബം അനധികൃതമായി മദ്യം സൂക്ഷിച്ച് കച്ചവടം നടത്തിയിരുന്നതായാണ് ജില്ല അധികാരിയായ രാഹുല്‍ യാദവ് പറയുന്നത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് യുവതി മരിച്ച വിവരമറിയുന്നത്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ മരിച്ചതാകാമെന്നും യാദവ് പറഞ്ഞു.