കണ്ണൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീയിട്ടു

single-img
30 October 2017

കണ്ണൂര്‍ പട്ടുവത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലിനായിരുന്നു സംഭവം. ഓഫീസിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള മര ഉരുപ്പടികള്‍ ഉള്‍പ്പെടെ ഓഫീസിനകത്തു സൂക്ഷിച്ചിരുന്ന എല്ലാ സാധന സാമഗ്രികളും പൂര്‍ണ്ണമായി കത്തിനശിച്ച നിലയിലാണ്.

ജനലിനുള്ളിലൂടെ പെട്രോള്‍ അകത്തേക്കൊഴിച്ചു തീയിടുകയായിരുന്നുവെന്നാണ് നിഗമനം. തീവയ്പ്പിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ഡിസിസി ജനറല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ രാജീവന്‍ കപ്പച്ചേരി ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം ആറിനു കൂത്താട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.