മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനത്തിന് സുരക്ഷാ ഭീഷണി

single-img
30 October 2017

മുംബൈ ഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനത്തിന് സുരക്ഷാ ഭീഷണി. ഫോണിലൂടെ എത്തിയ ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വിമാനം ഗുജറാത്തിലെ അഹമ്മദാബാദിലേക്കു വഴിതിരിച്ചുവിട്ടു. മുംബൈയില്‍നിന്നു പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന വിമാനം 3.45ന് അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചു പരിശോധന നടത്തി. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.