പനിക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

single-img
30 October 2017

ഡല്‍ഹിയിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു സംഭവം. പനിക്ക് ചികിത്സ തേടിയെത്തിയ യുവതിയോട് ടൈഫോയ്ഡ് ആണെന്നും കുത്തിവയ്‌പെടുക്കണമെന്നും പറഞ്ഞ ഡോക്ടര്‍, ഇവരെ ക്ലിനിക്കിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

ഇതിനുശേഷം ഇക്കാര്യം പുറത്ത് പറയരുതെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇവിടെ നിന്നും മടങ്ങിയതിനു പിന്നാലെ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ ക്ലിനിക് നടത്തുന്ന അമിത് റായ് എന്നയാളെ അറസ്റ്റ് ചെയ്തു.