400 ബൈക്കുകളും അതിന്‍റെ രേഖകളും അഗ്നിക്കിരയായി

single-img
29 October 2017

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന കടയ്ക്കു തീപിടിച്ച് 400 ബൈക്കുകൾ കത്തി നശിച്ചു. ഇൻഡോറിലെ അഗ്രാസൻ ചൗദ മേഖലയിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന മൂന്നു കടകളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

400 ബൈക്കുകളും അതിന്‍റെ രേഖകളും കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. അഗ്നിശമനസേനയുടെ മണിക്കൂറികൾ നീണ്ട പരിശ്രമങ്ങൾക്കു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.