പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ ലൈംഗീകവേഴ്ചയടക്കമുള്ള വീഡിയോ തൻ്റെ പക്കലുണ്ടെന്ന വാദവുമായി മാധ്യമപ്രവർത്തകൻ രംഗത്ത്

single-img
29 October 2017

ലൈംഗിക ദൃശ്യങ്ങളടങ്ങിയ വീഡിയോ സി.ഡി കാട്ടി ബ്ലാക്‌മെയില്‍ ചെയ്‌തെന്നാരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് മഞ്ഞുമലയുടെ തുമ്പ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡ് മന്ത്രിയുടെ സഹായിയും ബി.ജെ.പി നേതാവുമായ പ്രകാശ് ബജാജ് നല്‍കിയ പരാതിയിലാണ് വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തത്. മന്ത്രി ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് പ്രകാശ് ബജാജിന്റെ ആരോപണം. ഛത്തീസ്ഗഡ് പൊതുമരാമത്ത് വകുപ്പു മന്ത്രി രാജേഷ് മുനത്ത് ഉള്‍പ്പെട്ട വീഡിയോ തന്റെ പക്കലുണ്ടെന്നും അതിനാല്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും വിനോദ് വര്‍മ പറഞ്ഞു.

ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന വിനോദ് വര്‍മ ഇപ്പോള്‍ ഫ്രീലാന്‍സറായ വര്‍മ എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗവുമാണ്. ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് നിയോഗിച്ച വസ്തുതാ പഠന സംഘത്തിലെ അംഗവുമായിരുന്നു വര്‍മ.