നയന്‍താര വിവാഹിതയാകുന്നു; കാമുകനുമായി രഹസ്യ കല്യാണമെന്ന് സൂചന

single-img
28 October 2017

ചെന്നൈ: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സംവിധായകനും കാമുകനുമായ വിഘ്‌നേഷ് ശിവയ്‌ക്കൊപ്പം രഹസ്യ വിവാഹത്തിന് നയന്‍സ് ഒരുങ്ങുന്നതായി തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ രണ്ട് വര്‍ഷത്തോളമായി ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. വിഘ്‌നേഷ് ശിവയും നയന്‍താരയും ഒന്നിച്ച് അമേരിക്കയില്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഈ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രഹസ്യ വിവാഹത്തേക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഘ്‌നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തിടെ നയന്‍താര ചെന്നൈയില്‍ ആഡംബര കാര്‍ വാങ്ങിയിരുന്നു. ഒപ്പം വിഘ്‌നേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. ഈ ബന്ധമാണ് രഹസ്യ വിവാഹത്തിലേക്ക് നീങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടി ചെയ്യുന്നത്.

പ്രണയ വാര്‍ത്തകളില്‍ നയന്‍താര ആദ്യം ഇടം പിടിക്കുന്നത് ചിമ്പുവിനൊപ്പമായിരുന്നു. ചിമ്പവും നയന്‍താരയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സമത്തായിരുന്നു ഇരുവരും തമ്മില്‍ പിരിയുന്നത്.

പിന്നീട് നടനും സംവിധായകനുമായ പ്രഭുദേവയുമായി നയന്‍താര പ്രണയത്തിലായി. പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഇരുവരും വിവാഹിതരാകുന്നതായി വാര്‍ത്തകളും വന്നിരുന്നു. പ്രഭുദേവയുടെ പേര് നയന്‍താര തന്റെ കൈത്തണ്ടയില്‍ പച്ചകുത്തുകയും ചെയ്തിരുന്നു.

നയന്‍താരയ്ക്ക് വേണ്ടി വിവാഹ മോചനം നേടാന്‍ തയാറായിരുന്ന പ്രഭുദേവ പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും ഇരുവരും വേര്‍പിരിയുകയുമായിരുന്നു. പ്രഭുദേവയുമായുള്ള പ്രണയ തകര്‍ച്ച നയന്‍താരയ്ക്ക് വലിയ ഷോക്ക് ആയിരുന്നു.

സിനിമയില്‍ പോലും നയന്‍താരയുടെ അസാന്നിദ്ധ്യം പ്രകടമായിരുന്നു. എന്നാല്‍ പിന്നീട് രാജറാണി എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ഗ്ലാമര്‍ നായിക എന്ന ലേബലില്‍ നിന്ന് മികച്ച നടി എന്ന നിലയിലേക്കുള്ള നയന്‍താരയുടെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.

ഇതിനിടയിലാണ് വിഘ്‌നേഷുമായുള്ള പ്രണയബന്ധം തുടങ്ങിയത്. രണ്ട് അനുഭവങ്ങള്‍ മുന്നിലുള്ളതിനാല്‍ ഇനി ഔദ്യോഗികമായുള്ള വിവാഹം വൈകിക്കേണ്ടന്ന നിലപാടിലാണ് താരം എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.