ഹാദിയയ്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മുസ്‌ലിം ലീഗ്: ഷെഫിന്‍ ജഹാനെതിരെ ആരോപണങ്ങളുമായി അശോകന്‍ വീണ്ടും സുപ്രീം കോടതിയില്‍

single-img
28 October 2017

ഹാദിയയ്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മുസ്‌ലിം ലീഗ്. ഹാദിയയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ അയയ്ക്കണമെന്നും ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് അറിയിച്ചു. ഹാദിയയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മുസ്‌ലീം ലീഗ് നേതാക്കളും മുസ്‌ലീം സംഘടനാനേതാക്കളും മുഖ്യമന്ത്രിയുമായി മലപ്പുറം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഹാദിയ കേസില്‍ ഷെഫിന്‍ ജഹാനെതിരെ ആരോപണങ്ങളുമായി അശോകന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.

ഹാദിയയെ വിവാഹം കഴിച്ച ഷെഫിനു ഭീകരബന്ധം ചുമത്തിയ ആളുമായി ബന്ധമുണ്ടെന്നും കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് വന്‍ പണപ്പിരിവ് നടത്തിയെന്നും അച്ഛന്‍ അശോകന്‍ ആരോപിച്ചു. ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രേഖകളും അശോകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഹാദിയ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അശോകന്‍ വീണ്ടും രംഗത്തെത്തിയത്.