സിനിമയില്‍ സ്റ്റൈല്‍ മന്നനായി എത്തുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് രജനീകാന്തിന്റെ മറുപടി

single-img
27 October 2017

തിരശ്ശീലയ്ക്ക് പുറത്ത് ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. അതുകൊണ്ട് ഏതു വേഷത്തില്‍ ചെന്നാലും ആര്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ തന്നെ യഥാര്‍ഥ രൂപത്തില്‍ സിനിമയില്‍ കണ്ടാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടില്ല.

അതുകൊണ്ടാണ് എപ്പോഴും സുന്ദരനായി അവതരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശങ്കര്‍ ഒരുക്കിയ പുതിയ ചിത്രമായ 2.0യുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ താരം ഒന്നും പറഞ്ഞില്ല. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയല്ല 2.0 എന്ന് സംവിധായകന്‍ ശങ്കര്‍ പറഞ്ഞു.