യുപിയില്‍ സ്വിസ് ദമ്പതികള്‍ക്കെതിരായ ആക്രമണം: സുഷമ റിപ്പോര്‍ട്ട് തേടി

single-img
26 October 2017

ന്യൂഡല്‍ഹി: ആഗ്രയ്ക്ക് അടുത്തുളള ഫത്തേഹ്പൂര്‍ സിക്രിയില്‍ സ്വിസ് ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍നിന്നും റിപ്പോര്‍ട്ട് തേടി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്വിസ് ദമ്പതികളെ ഉടന്‍ സന്ദര്‍ശിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.

ഞായറാഴ്ചയാണ് ഒരു സംഘം പേര്‍ ചേര്‍ന്ന് സ്വിസ് ദമ്പതികള ആക്രമിച്ചത്. ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ സ്വിസ് യുവാവിന്റെ തലയ്ക്കും എല്ലിനും സാരമായി പരുക്കേറ്റു. യുവതിയുടെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ആക്രമിക്കുന്നതിനു മുന്‍പ് സംഘം ദമ്പതികളെ ശല്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് സ്വിസ് ദമ്പതികള്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.