സുനന്ദ പുഷ്കർ കേസ്: സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

single-img
26 October 2017

 

ന്യൂഡൽഹി: ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സുനന്ദ കേസ് അന്വേഷിക്കാൻ സിബിഐ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ടാണ് സ്വാമി ഹൈക്കോടതിയെ സമീപിച്ചത്.

പണവും സ്വാധീനവും ഉള്ളവർക്ക് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ സാധിക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു അന്വേഷണത്തിന്‍റെ ഭാഗമായി ഹോട്ടലിന്‍റെ മുറി സീൽ ചെയ്തിരുന്നു. ഈ മാസം 16നാണ് ഹോട്ടൽ മുറി തുറന്നു നൽകിയത്.