കാർ വിവാദം കൊഴുക്കുന്നു; അന്വേഷിക്കുമെന്ന് കോടിയേരി, പ്രതികരിക്കാതെ മുഖ്യമന്ത്രി 

single-img
26 October 2017

കോഴിക്കോട്∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു.

നഗരസഭ കൗൺസിലറായ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കോടിയേരിയുടെ സഞ്ചാരം. കാരാട്ട് ഫൈസൽ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്.

അതേസമയം കോടിയേരി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു. വാഹനം വിട്ടുകൊടുത്തത് സിപിഎം പ്രാദേശികനേതൃത്വം ആവശ്യപ്പെട്ടിട്ടാണെന്നും സ്വർണക്കടത്തുകേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നെന്നും പ്രതിയാണോയെന്ന് അറിയില്ലെന്നും ഫൈസൽ അറിയിച്ചു.