ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാവില്ലേയെന്ന് നടന്‍ പ്രകാശ് രാജ്

single-img
25 October 2017

ചെന്നൈ: ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാവില്ലേയെന്ന് നടന്‍ പ്രകാശ് രാജ്. താജ്മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ അവസാനമായി നമ്മുടെ കുട്ടികളെ അത് വീണ്ടും കാണിച്ചുകൊടുത്തുകൂടേയെന്നും പ്രകാശ് രാജ് ചോദിച്ചു.

താജ്മഹലിനെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും ഒഴിവാക്കിയ യു.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ ട്വിറ്ററില്‍ ഏറെ ട്രെന്‍ഡിങ് ആയ ജസ്റ്റ് ആസ്‌കിങ്(#justasking) ഹാഷ് ടാഗുമായാണ് അദ്ദേഹം രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശിന്റെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ നിന്നും താജ്മഹലിന്റെ പേര് ഒഴിവാക്കപ്പെട്ടതോടെയാണ് താജ്മഹലിനെ ചൊല്ലി വിവാദങ്ങള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമാണ് താജ്മഹലിന്റെ അവഗണനയെന്നായിരുന്നു പ്രധാന വിമര്‍ശനം.

തുടര്‍ന്ന് താജ്മഹലിനെ കുറിച്ച് വ്യത്യസ്തമായ പ്രസ്താവനകളും അഭിപ്രായ പ്രകടങ്ങളുമായി ബിജെപി ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയതോടെ വിവാദം ചര്‍ച്ചയാവുകയും ചെയ്തു. ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണ് താജ്മഹല്‍ എന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവനയും വിവാദമായിരുന്നു.