സൗദി ബാലന്‍ കുമരകത്തെ റിസോര്‍ട്ടില്‍ മരിച്ച സംഭവം; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

single-img
25 October 2017

കോട്ടയം കുമരകത്തെ റിസോര്‍ട്ടില്‍ സൗദി ബാലന്‍ മരിച്ചത് മുങ്ങി മരണം തന്നെയാണെന്ന് പൊലീസ്. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കുളിക്കാനിറങ്ങിയ കുട്ടിക്കുണ്ടായ വൈദ്യുതാഘാതമാണ് മരണകാരമെന്നാണ് മാതാപിതാക്കള്‍ അടക്കമുള്ളവര്‍ പറയുന്നത്.

രണ്ട് മാസം മുന്‍പാണ് സൗദി സ്വദേശിയായ ഇബ്രഹീം ഹമീദാദിന്റെ ഇളയമകന്‍ അലാദിന്‍ മജീദ് കുമരകത്തെ അവാദ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ ഷോക്കേറ്റ് മരിക്കുന്നത്.