സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച് 31 വരെ നീട്ടി

single-img
25 October 2017

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് 2018 മാര്‍ച്ച് 31വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ സംബന്ധിച്ച കേസ് പരിഗണനയില്‍ വന്നപ്പോഴാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ എല്ലാ ഹര്‍ജികളും ഒക്‌ടോബര്‍ 30 ന് കോടതി പരിഗണിക്കും. നേരത്തെ ഡിസംബര്‍ 31വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.