നി​ർ​ബ​ന്ധി​ച്ചു പാ​ൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി: അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിച്ചെന്ന് വെസ്‍ലി മാത്യൂസിന്റെ മൊഴി

single-img
24 October 2017

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വി​ന്‍റെ കു​റ്റ​സ​മ്മ​ത​മൊ​ഴി. നി​ർ​ബ​ന്ധി​ച്ചു പാ​ൽ കു​ടി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു വള​ർ​ത്ത​ച്ഛ​ൻ വെസ്‌ലി മാ​ത്യൂ​സ് പോ​ലീ​സി​നു ന​ൽ​കി​യി​ട്ടു​ള്ള മൊ​ഴി. പാ​ൽ കു​ടി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക്കു ശ്വാ​സ​ത​ട​സ​വും ചു​മ​യു​മു​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി മ​രി​ച്ചെ​ന്നു ക​രു​തി ഷെ​റി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നു വെസ്‌ലി മൊ​ഴി ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

പുതിയ മൊഴിയെത്തുടർന്നു വെസ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്.

കു​ഞ്ഞി​നെ കാ​ണാ​താ​കു​മ്പോ​ൾ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന അമ്മ സി​നി​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ല. നാ​ലു വ​യ​സു​ള്ള മ​റ്റൊ​രു മ​ക​ൾ ഇ​വ​ർ​ക്കു​ണ്ട്. വെസ്‌ലി അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഈ ​കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണം ശി​ശു സം​ര​ക്ഷ​ണ​വി​ഭാ​ഗം ഏ​റ്റെ​ടു​ത്തു.

ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്ടോപ്, ഒരു ടാബ്‌, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.