ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകം; നിര്‍ണായക തെളിവ് ലഭിച്ചു; വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് അറസ്റ്റില്‍

single-img
24 October 2017

ടെക്‌സാസ്: അമേരിക്കയില്‍ മരിച്ച മൂന്നു വയസുകാരിയായ ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് വെസ്‌ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷെറിന്റെത് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചതായാണ് സൂചനയുള്ളത്.

ടെക്‌സാസില്‍ 15 ദിവസം മുമ്പാണ് ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്ന് വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു.

വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തില്‍ വെസ്‌ലി മാത്യൂസ് മൊഴി മാറ്റി. മൊഴി ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.

കുട്ടിയ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്.

കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.