ബിജെപി പകവീട്ടിത്തുടങ്ങി: നടന്‍ വിശാലിന്റെ ഓഫീസില്‍ ഇന്റലിജന്‍സ് റെയ്ഡ്

single-img
23 October 2017

മെ​ർ​സ​ൽ സി​നി​മാ വി​വാ​ദ​ത്തി​ൽ ബി​ജെ​പി നേ​താ​വി​നെ വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ ത​മി​ഴ് ന​ട​ൻ വി​ശാ​ലി​ന്‍റെ ഓ​ഫീ​സി​ൽ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ റെ​യ്ഡ്. വി​ശാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ശാ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി എ​ന്ന നി​ർ​മാ​ണ ക​മ്പ​നി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി​യ​ത്.

വിശാലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍.

ചരക്കു സേവന നികുതി അടയ്ക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു റെയ്ഡ് എന്നാണ് ഔദ്യോഗിക വിശദീകരണം. വിശാല്‍ ജി.എസ്.ടി സംബന്ധിച്ച രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതായി തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു