നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയത ആളികത്തിച്ച് ബിജെപി; വിജയ്‌യുടെ തിരിച്ചറിയല്‍ കാര്‍ഡ് പോസ്റ്റ് ചെയ്ത എച്ച് രാജക്കെതിരെ വ്യാപക പ്രതിഷേധം

single-img
23 October 2017

വിജയ് ചിത്രം മെര്‍സലിനെതിരായ വിവാദം കൂടുതല്‍ കൊഴുപ്പിച്ചുകൊണ്ട് നടന്‍ വിജയ്യുടെ തിരിച്ചറിയല്‍ രേഖ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പുറത്തുവിട്ടു. സത്യം കയ്‌പ്പേറിയതാണ് എന്ന അടിക്കുറിപ്പോടെയാണ് എച്ച് രാജയുടെ ട്വീറ്റ്. വിജയ് ക്രിസ്ത്യാനി തന്നെയാണെന്ന് തെളിയിക്കുകയായിരുന്നു ബിജെപിയുടെ ഉദ്ദേശം.

വിജയ് ക്രിസ്ത്യാനിയാണെന്നും അതിനാലാണ് മെര്‍സലില്‍ തങ്ങള്‍ക്കെതിരായ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും ബിജെപി പ്രചരിപ്പിച്ചിരുന്നു. ഇതു തെളിയിക്കുന്നതിനായാണ് തിരിച്ചറിയല്‍ രേഖ പുറത്തുവിട്ടത്. എന്നാല്‍ എച്ച് രാജയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ആശയങ്ങളെ നേരിടാനാവാത്തതിനാല്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ് ബിജെപി നേതാക്കളെന്നാണ് വിമര്‍ശനം ഉയരുന്നത്. എച്ച് രാജയുടെ ട്വീറ്റിനെതിരെ വിജയ് ഫാന്‍സും രംഗത്തെത്തി. നേരത്തെ മെര്‍സല്‍ ഇന്റര്‍നെറ്റില്‍ കണ്ടുവെന്ന് പറഞ്ഞ രാജയുടെ പ്രസ്താവന വലിയ വിവാദത്തിനിടയാക്കിയിരുന്നു.