വനിതകള്‍ക്കും ദളിതര്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കി; പുതിയ കെപിസിസി പട്ടിക ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചു

single-img
23 October 2017

വനിതകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കി കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചു. നേരത്തെയുള്ള പട്ടികയില്‍നിന്ന് ഇരുപതോളം പേരെ ഒഴിവാക്കി. വനിതകളുടെ പ്രാതിനിധ്യം 17ല്‍നിന്ന് 28 ആയി ഉയര്‍ത്തിയിട്ടുണ്ട്. ദളിത് വിഭാഗങ്ങള്‍ക്കു പത്തുശതമാനം പ്രാതിനിധ്യം നല്‍കി.

രാജ്‌മോഹന്‍ ഉണ്ണിത്താനെയും പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പട്ടികയില്‍ ഇടംനേടിയിട്ടില്ല. നിലവില്‍ പ്രാതിനിധ്യം ഇല്ലാത്ത ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തിയാണു പട്ടിക നല്‍കിയത്.

എസ്‌സി, എസ്ടി വിഭാഗങ്ങളില്‍നിന്ന് ഏഴുപേരാണ് ആദ്യം നല്‍കിയ പട്ടികയിലുണ്ടായിരുന്നത്. പത്തുശതമാനം പ്രാതിനിധ്യം പാലിക്കാന്‍ പരമാവധി വനിതകളെ കണ്ടെത്തുകയായിരുന്നു.