ഷിന്‍സോ ആബെ വീണ്ടും ജപ്പാന്‍ പ്രധാനമന്ത്രി: അഭിനന്ദനവുമായി മോദി

single-img
23 October 2017

ഷിന്‍സോ ആബെ വീണ്ടും ജപ്പാന്‍ പ്രധാനമന്ത്രി. കാലാവധി തീരും മുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ട് നടത്തിയ തിരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്‍ട്ടി വന്‍വിജയം നേടിയത്. ഉത്തരകൊറിയന്‍ ആണവഭീഷണിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാരണമായി ആബെ പറഞ്ഞത്.

എന്നാല്‍ ടോക്യോ ഗവര്‍ണര്‍ യുറികോ കൊയിക്കെ രൂപീകരിച്ച പുതിയ വലതുപക്ഷ പാര്‍ട്ടി വെല്ലുവിളിയായതിനെ തുടര്‍ന്നായിരുന്നു പെട്ടന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം. എന്നാല്‍ കൊയിക്കെയുടെ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചയവയ്ക്കാനായില്ല.

അതേസമയം തെരഞ്ഞെടുപ്പില്‍ വിജയം കൊയ്ത പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ആബെയുടെ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞ മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ഊഷ്മളമാക്കണമെന്നും ആവശ്യപ്പെട്ടു.