കോഹ്‌ലിക്ക് മുന്നില്‍ ഇനി സച്ചിന്‍ മാത്രം; പുതിയ റെക്കോഡിട്ടു; 200ാം ഏകദിനത്തിലും സെഞ്ചുറി

single-img
22 October 2017

200ാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. കോഹ്‌ലിയുടെ 31ാം ഏകദിന സെഞ്ചുറിയാണിത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നവരുടെ പട്ടികയില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്ത് എത്തി.

49 ഏകദിന സെഞ്ചുറികള്‍ കുറിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളത്. 200 മല്‍സരങ്ങളില്‍ നിന്ന് ഏറ്റവുമധികം റണ്‍സെന്ന ബഹുമതിയും കോഹ്‌ലിക്ക് സ്വന്തമായി.

111 പന്തില്‍ നിന്ന് ഏഴു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് കോഹ്‌ലി തന്റെ കരിയറിലെ 31ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയത്.