കൊല്ലത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ചു

single-img
22 October 2017

കൊല്ലത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ചു. സംഭവത്തില്‍ പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെതിരെ (28) പോലീസ് കേസെടുത്തു. ഏറെ നാളായി ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്ന യുവതി ബന്ധുവുമൊത്ത് സ്‌കൂട്ടറില്‍ കുടുംബവീട്ടിലെത്തിയതായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി തിരിച്ചു പോകാനായി സ്‌കൂട്ടറില്‍ കയറിയപ്പോഴാണ് യുവാവിന്റെ ആക്രമണമുണ്ടായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.