‘സോളാറിനെ’ ഒറ്റക്കെട്ടായും രാഷ്ട്രീയമായും നേരിടാന്‍ എഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി

single-img
21 October 2017

സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. സോളാര്‍ കേസ് രാഷ്ട്രീയപ്രേരിതമെന്ന നിലപാട് ഇരു ഗ്രൂപ്പുകളും അംഗീകരിച്ചു. ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. കേസിനെ ഒറ്റക്കെട്ടായും രാഷ്ട്രീയമായും നേരിടാനും ധാരണയായി.

ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യസമിതി തീരുമാനമെടുക്കുമെന്നും അതിനു ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടാകരുത് എന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ നേതാക്കളോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനായി ഇരു ഗ്രൂപ്പ് നേതാക്കളുമായി ഹസ്സന്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.