അന്വേഷണ സംഘത്തിന്  ദിലീപിനെ പൂട്ടാനുള്ളതെല്ലാം കിട്ടി: കേസില്‍ ഒന്നാം പ്രതിയാക്കി; കുറ്റപത്രം ഉടന്‍

single-img
19 October 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി. ബി.സന്ധ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സുരേശനും പങ്കെടുത്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് യോഗം മറ്റൊരിടത്തേക്ക് മാറ്റിയത്.

കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ​തി​രേ ഉ​ട​ൻ കു​റ്റ​പ​ത്രം ന​ൽ​കു​മെ​ന്ന് എ​സ്പി എ.​വി.​ജോ​ർ​ജ് പറഞ്ഞു. കൃ​ത്യം ന​ട​ത്തി​യ​തു ദി​ലീ​പി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ദി​ലീ​പ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത​യാ​ളാ​ണു സു​നി​ൽ കു​മാ​ർ. കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് ഏ​ർ​പ്പെ​ട്ട​വ​ർ​ക്കു ന​ടി​യോ​ട് മു​ൻ വൈ​രാ​ഗ്യ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. എ​ട്ടു വ​കു​പ്പു​ക​ൾ ചു​മ​ത്തി ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളോ​ടെ​യാ​ണു താ​ര​ത്തി​നെ​തി​രാ​യ കു​റ്റ​പ​ത്രം തയാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു വി​വ​ര​ങ്ങ​ൾ.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഗൂഢാലോചന കേസിൽ ദിലീപിനെതിരെ ഇതിന് അനുബന്ധമായാണ് കുറ്റപത്രം നൽകുക. നടിയുടെ അശ്ളീലദൃശ്യങ്ങൾ പകർത്താൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്ന സുനിയുടെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയാണ് തുടരന്വേഷണം നടത്തി ദിലീപിനെ പ്രതിയാക്കിയത്.

അറസ്‌റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ആലുവ സബ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്. ഗൂഢാലോചനക്കുറ്റത്തിന് പുറമേ കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയാകും കുറ്റപത്രം നൽകുക. ഗായിക റിമി ടോമിയടക്കം 21 പേരുടെ രഹസ്യമൊഴികളും സാക്ഷിമൊഴികളും കുറ്റസമ്മത മൊഴികളും ഫോറൻസിക് പരിശോധനാ ഫലവും ഫോൺ കോൾ രേഖ, ടവർ ലൊക്കേഷൻ വിവരങ്ങളും തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.

ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോണും മെമ്മറികാർഡും ഇനിയും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്താൻ തുടരന്വേഷണത്തിന് പൊലീസ് കോടതിയിൽ അനുമതി തേടും. ഇതോടൊപ്പം കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യം സർക്കാരിനോട് ഉന്നയിക്കുന്നുണ്ട്.