പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം: അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

single-img
18 October 2017

ക്വറ്റ: പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. പോലീസുകാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ആഭ്യന്തരമന്ത്രി സര്‍ഫ്രാസ് ബുഗ്തി അറിയിച്ചു.

സ്‌ഫോടന വസ്തുകള്‍ നിറച്ച കാര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.