ദുബായ് പെൺവാണിഭ റാക്കറ്റിൽ അകപ്പെട്ട പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

single-img
17 October 2017

ദുബായ് പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട പൂവത്തൂർ സ്വദേശിയായ യുവതിയുടെ രഹസ്യമൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. ദുബായ് പെൺവാണിഭ കേസിൽ സിബിഐയുടെ പ്രധാന സാക്ഷിയാണ് ഈ യുവതി.

വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തു സംഘം തന്നെ കൈമാറിയതു പെൺവാണിഭത്തിനാണെന്നു മനസ്സിലായതോടെ വഴങ്ങിയില്ലെന്ന് പെൺകുട്ടി പറയുന്നു. മൂന്നു ദിവസം ഭക്ഷണം തരാതെ മുറിയിൽ അടച്ചിട്ടെങ്കിലും തയാറായില്ല. അവർ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്റെ കാലുപിടിച്ച് അപേക്ഷിച്ചപ്പോൾ അയാൾ ഉപദ്രവിക്കാതെ പുറത്തുപോയി. സംഘത്തിൽ ഉൾപ്പെട്ടവരോട് അയാൾ കയർത്തു സംസാരിച്ചതോടെയാണു തന്നെ മരുഭൂമിയിൽ കുഴിച്ചുമൂടാൻ ഒരുങ്ങിയതെന്നാണ് മൊഴി. മരണ ഭയത്താൽ പിന്നീട് അവരുടെ താൽപര്യങ്ങൾക്കു വഴങ്ങേണ്ടി വന്നതായും യുവതി പറഞ്ഞു.