കേരളം ഭരിക്കുന്നതു തെമ്മാടികളാണെന്നു ജനരക്ഷാ യാത്രക്കെത്തിയ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ

single-img
16 October 2017

കേരളം ഭരിക്കുന്നതു തെമ്മാടികളാണെന്നു ജനരക്ഷാ യാത്രക്കെത്തിയ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോവയും കേരളവും തമ്മിൽ വിദ്യാഭ്യാസം, സംസ്കാരം, ഭക്ഷണരീതി, ജല ലഭ്യത, ഹരിതാഭ തുടങ്ങിയ കാര്യങ്ങളിൽ സമാനതകളുണ്ട്.

എന്നാൽ വ്യത്യാസം ഗോവ ബിജെപിയും കേരളം തെമ്മാടികളും ഭരിക്കുന്നു എന്നതാണെന്നു പരീക്കർ പറഞ്ഞു. കേരളത്തിലേക്കാണു പോകുന്നതെന്ന് അറിഞ്ഞപ്പോൾ ചില സുഹൃത്തുകൾ പറഞ്ഞതു കമാൻഡോകളുമായി പോകണമെന്നാണ്. ആക്രമണങ്ങൾക്കു സംരക്ഷണം നൽകുന്ന മുഖ്യമന്ത്രിയാണു കേരളത്തിലുള്ളതെന്നും പരീക്കർ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്കു നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്നാണു ഗോവയിൽ ബിജെപി ഭരണം പിടിച്ചെടുത്തത്. അവിടെ ബിജെപിക്കു ഭരിക്കാമെങ്കിൽ ഇവിടെയും ആ നേട്ടം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.