ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി: ‘ഓരോന്നിനും അതിന്‍റേതായ സ്ഥലങ്ങളുണ്ട്‌’

single-img
16 October 2017

ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഓരോന്നിനും അതിന്‍റേതായ സ്ഥലങ്ങളുണ്ട്. സമരം ചെയ്യേണ്ടത് ക്യാംപസിലല്ല.

പൊന്നാനി എംഇഎസ് കോളജിലെ സമരവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം നടത്തിയ അതേ നിരീക്ഷങ്ങൾ ഇന്നും ആർത്തിച്ചത്.

കലാലയങ്ങൾ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവർക്ക് മറൈൻ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങൾ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ട്. ക്യാംപസുകൾ രാഷ്ട്രീയ പ്രവർത്തനത്തിനുള്ളതല്ലെന്ന നിരീക്ഷണം ഒരു കോടതി ആദ്യമായി നടത്തുന്നതല്ലെന്നും കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ വിവിധ കോടതികൾ സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.