വേങ്ങര ഉപതിരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി

single-img
15 October 2017

വേങ്ങര ഉപതിരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണൽ. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ വോ​ട്ട് എ​ണ്ണി​ത്തീ​രു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 72.12 ശതമാനം പേരാണ് വേങ്ങര ഉപ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.

ലോ​ക്സ​ഭാം​ഗ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മു​സ്ലിം ലീ​ഗി​ലെ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച സീ​റ്റി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​എ​ൻ.​എ. ഖാ​ദ​റും, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പി.​പി.​ബ​ഷീ​റും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​ജ​ന​ച​ന്ദ്ര​നു​മാ​ണ് രം​ഗ​ത്തു​ള്ള​ത്.