ഇവര്‍ കാക്കിക്കുള്ളിലെ സുമനുസ്സുകള്‍: പരാതി പറയാനെത്തിയ ആളുടെ പിറന്നാള്‍ ആഘോഷിച്ച പോലീസുകാര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്

single-img
15 October 2017

സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവരോട് മാന്യമായി പെരുമാറുക പോലുമില്ല എന്നാണ് പൊതുവെ പോലീസുകാരെ പറ്റി ജനങ്ങള്‍ പറയാറുള്ളത്. എന്നാല്‍ മുംബൈയിലെ സാകിനക പൊലീസ് സ്റ്റേഷനിലെ പോലീസുകാരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. കാരണം ഇവര്‍ നല്ല മനസ്സുകള്‍ക്ക് ഉടമകളാണ്.

അനീഷ് എന്ന യുവാവ് പരാതി ബോധിപ്പിക്കാനായി എത്തിയപ്പോഴാണ് രസകരമായ സംഭവം ഉണ്ടായത്. മുംബൈയിലെ സാകിനക പൊലീസ് സ്റ്റേഷനിലെത്തി പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് പരാതിക്കാരന്റെ ജന്മദിനം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ പൊലീസ് മുന്‍കൈയെടുത്ത് കേക്ക് വാങ്ങി അനീഷിന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പോലീസ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.