രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

single-img
15 October 2017

രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ ഡല്‍ഹിയിലെ മെഹ്‌റോളി ഭാഗത്തുള്ള സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശി വിപിന്‍ ജോഷിയുടെ (26) മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന ഇയാളുടെ സുഹൃത്ത് ബാദല്‍ മണ്ഡല്‍ ഒളിവിലാണെന്നു പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം വിപിനെ അന്വേഷിച്ച് കുടുംബം ബാദലിന്റെ വീട്ടിലെത്തി. എന്നാല്‍ അടഞ്ഞുകിടന്ന വീട്ടില്‍നിന്നു മണം വന്നതില്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി വാതില്‍ കുത്തിപ്പൊളിച്ചാണു മൃതദേഹം കണ്ടെത്തിയത്. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാദലിനായി തിരച്ചില്‍ തുടങ്ങി.