കേരളത്തില്‍ വന്ന് വീമ്പടിച്ച യോഗിയുടെ നാട്ടില്‍ നടക്കുന്നത് ഇതൊക്കെയാണ്: ഉത്തര്‍പ്രദേശില്‍ റെയില്‍വേ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നു

single-img
10 October 2017

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാലവേലയുടെ ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്. റാംപുരില്‍ റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇത് പുറത്തായതിനു പിന്നാലെ റെയില്‍വേക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കുട്ടികള്‍ ജോലി ചെയ്തിരുന്നതായി റെയില്‍വേ ഡിവിഷണല്‍ മാനേജറുടെ ഓഫീസും സമ്മതിച്ചു. കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചത് റെയില്‍വേ അല്ലെന്നും അറ്റ കുറ്റ പണികള്‍ക്കായി ഏല്‍പ്പിച്ച കരാറുകാരനാണെന്നും റെയില്‍വേ ഇറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

റെയില്‍വേ ഏതെങ്കിലും തരത്തില്‍ ബാലവേല പ്രോത്സാഹിപ്പിക്കുന്നില്ല റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപണികള്‍ക്ക് ഏല്‍പ്പിച്ച കരാറുകാരാണ് ഇത്തരത്തില്‍ കുട്ടികളെ കൊണ്ട് തൊഴില്‍ എടുപ്പിച്ചത്. ഭാവിയില്‍ ഇത്തരമൊരു നടപടി ആവര്‍ത്തിക്കാതിരിക്കാന്‍ കരാറുകാരന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.