അമിത്ഷായുടെ മകന്റെ അഴിമതി: സീ ന്യൂസ് റിപ്പോര്‍ട്ടറെ പൊളിച്ചടുക്കി രാഹുല്‍ഗാന്ധി

single-img
10 October 2017

വാരണാസി: അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന ആരോപണമാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. അമിത് ഷായുടെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടണം എന്ന് വരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന ആരോപണങ്ങളെക്കുറിച്ച് സീ ന്യൂസ് റിപ്പോര്‍ട്ടര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രതികരണമാരാഞ്ഞപ്പോള്‍ രാഹുല്‍ഗാന്ധി നല്‍കിയ മറുപടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ കമ്പനി ലാഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തെ കുറിച്ച് പ്രതികരണമാരാഞ്ഞ സീ ന്യൂസ് റിപ്പോര്‍ട്ടറെ അക്ഷരാര്‍ത്ഥത്തില്‍ ഉത്തരംമുട്ടിച്ചിരിക്കുകയാണ് രാഹുല്‍ഗാന്ധി. ആനന്ദ് ജില്ലയിലെ അക് ലവില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കവേയാണ് സീ ന്യൂസ് റിപ്പോര്‍ട്ടര്‍ അമിത് ഷായുടെ മകന്റെ അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ട് രാഹുലിനോട് ചോദ്യം ഉന്നയിക്കുന്നത്.

അമിത്ഷായുടെ മകന്റെ കമ്പനി ലാഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്താണ് താങ്കള്‍ക്ക് പറയാനുള്ളതെന്നായിരുന്നു ബി.ജെ.പി അനുകൂല മാധ്യമമായ സീന്യൂസിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യം. നിങ്ങള്‍ എന്നോട് ചോദിച്ചത് നല്ലാരു ചോദ്യമാണെന്ന് പറഞ്ഞ് തുടങ്ങിയ രാഹുല്‍ ഇന്ന് നിങ്ങള്‍ക്ക് ഭയമൊന്നും ഇല്ലെ, ഇദ്ദേഹം സ്‌പെഷ്യല്‍ പ്രസ് റിപ്പോര്‍ട്ടറാണെന്നും നിങ്ങള്‍ ധൈര്യവാനാണെന്നും നിങ്ങളുടെ പേര് എന്താണെന്ന് പറയാമോ? എന്നുമായിരന്നു രാഹുലിന്റെ മറുപടി.

റിപ്പോര്‍ട്ടര്‍ ഗൗരവ് പട്ടേലാണെന്നാണ് തന്റെ പേരെന്ന് പറഞ്ഞപ്പോള്‍ ഗൗരവ് പട്ടേല്‍ ജി ഇവിടെയുണ്ട്. അദ്ദേഹം ധൈര്യശാലിയാണ്. അദ്ദേഹത്തിന് മോദി ജിയെ ഭയമില്ല. അമിത് ഷാ ജിയെ ഭയമില്ല. ഇദ്ദേഹം വളരെ നല്ലൊരു ചോദ്യമാണ് എന്നോട് ചോദിച്ചിരിക്കുന്നതെന്നും ഒന്നുകൂടി ചോദിക്കാമോയെന്നുമായി രാഹുല്‍.

ഇതോടെ റിപ്പോര്‍ട്ടര്‍ തന്റെ ചോദ്യം കുറച്ചു കൂടി വ്യക്തമാക്കി രാഹുല്‍ ഗാന്ധിയോട് ചേദിച്ചു. അനധികൃതമായാണ് ഈ കമ്പനി ഇത്രയും ലാഭം ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അറിയുന്നത്, ഇതിനെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു? ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക? എന്ന ചോദ്യം റിപ്പോര്‍ട്ടര്‍ ആവര്‍ത്തിച്ചതും നിങ്ങള്‍ പറയാന്‍ ഉദ്ദേശിച്ചത് നഷ്ടത്തിലായിരുന്ന
കമ്പനി 80 കോടി ലാഭമുള്ള കമ്പനിയായി മാറി എന്നല്ലേ. അതായാത് 3 വര്‍ഷം കൊണ്ട് 16000 കോടി വരുമാനം.

എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിന് മറുപടി പറയാത്ത്? എങ്ങനെയാണ് ഇത് സംഭവിച്ചിട്ടുണ്ടാകുക? നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? എന്താണ് ഇതിന്റെ കമ്പനിയുടെ പേര്. താരതമ്യേന ചെറിയ കമ്പനി 2014 ല്‍ 50,000 രൂപയുടെ മാത്രം മൂല്യമുള്ള കമ്പനി 2014 ന് ശേഷം അത് 80 കോടിയായി. നിങ്ങള്‍ക്ക് എന്താണ് ഇതില്‍ തോന്നുന്നത്? ഇത് എങ്ങനെ സംഭവിക്കും? നിങ്ങള്‍ ഒട്ടും ഭയക്കേണ്ടതില്ല, നിങ്ങള്‍ക്ക് തോന്നുന്നത് പറയൂ എന്ന മറു ചോദ്യവും രാഹുല്‍ ചോദിച്ചു.

അതേസമയം സര്‍, ഞാന്‍ താങ്കളോടാണ് ചോദ്യം ചോദിച്ചതെന്നായി റിപ്പോര്‍ട്ടര്‍. എന്നാല്‍ താങ്കള്‍ക്ക് എന്താണ് തോന്നുന്നത്? താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. നിയപരമായി നടക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇത്തരമൊരു ലാഭം ഉണ്ടാകുമോ? താങ്കള്‍ക്ക് ഇതിന്റെ ഉത്തരം അറിയാം.

ഗുജറാത്തിലുള്ളവര്‍ക്കും ഈ ലോകത്തിന് മുഴുവനും ഇതിന്റെ ഉത്തരം അറിയാം. എന്നാല്‍ താങ്കള്‍ എന്നോട് നല്ല ഒരു ചോദ്യം ചോദിച്ചിരിക്കുന്നു. അതിനുള്ള ധൈര്യം കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങളെന്നും രാഹുല്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍ രാഹുലിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാനാകാതെ സീന്യൂസ് റിപ്പോര്‍ട്ടര്‍ മൗനം പാലിക്കുകയായിരുന്നു.

നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വര്‍ധനയുണ്ടായെന്ന് ദ വയര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ രോഹിണി സിംഗാണ് അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭവിവര കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്.

 

जब जी न्यूज़ के पत्रकार ने राहुल गांधी से अमित शाह के बेटे की कम्पनी पर प्रतिक्रिया चाही तो देखिए क्या हुआ?

Posted by जनता का रिपोर्टर on Monday, October 9, 2017